പാക് വെടിവെയ്പ്: ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു

ജമ്മു: പാകിസ്ഥാന്‍ വെടിവെയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ് ആണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് ഇംതിയാസിന് പരിക്കേറ്റത്. അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്നുള്ള ആര്‍ എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഇംതിയാസിന് പുറമെ, മറ്റ് ഏഴു സൈനികര്‍ക്കു കൂടി പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസിന്റെ മരണത്തില്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറലും സൈന്യവും അനുശോചിച്ചു. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇന്നലെ രാത്രിയും പാക് സൈന്യം ആക്രമണം നടത്തിയതായി ഇന്ത്യ ആരോപിച്ചിട്ടുണ്ട്