കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വയനാട്: കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ പൂവന്നിക്കുംതടത്തിൽ അനൂപ് (37), ഷിനു (35) എന്നിവർ ആണ് മരിച്ചത്. കോഴിഫാമിൽ മൃഗങ്ങൾ കടക്കുന്നത് തടയാനായി വേലിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറിൽ നിന്ന് ആണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഷോക്കേറ്റത്. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു.
കരിങ്കണ്ണിക്കുന്നിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. നായ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.