9 വയസ്സുകാരിയെ വിവാഹം കഴിക്കാന്‍ ശ്രമം : 22 -കാരനായ ബ്രീട്ടീഷ് യുവാവ് പിടിയില്‍

പാരീസ് : എല്ലാം നേരത്തെ പറഞ്ഞ് ഉറപ്പിച്ചത് പോലെ തന്നെ . പക്ഷേ, വരന്‍ വിവാഹ വേദിയിലേക്ക് കയറുന്നതിന് മുമ്പ് വധുവിനെ കണ്ട ജീവനക്കാര്‍ക്ക് ആകെ സംശയമാണ് 22 -കാരനായ ബ്രിട്ടീഷ് യുവാവിന്‍റെ അറസ്റ്റിലേക്ക് നയിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ അത് സമൂഹ മാധ്യമത്തിന് വേണ്ടി ചെയ്ത ഒരു വ്യാജ വിവാഹമായിരുന്നെന്ന് യുവാവ് അഭിപ്രായപ്പെട്ടതായി ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 21 ശനിയാഴ്ച രാവിലെ പാരീസിലെ ഡിസ്നിലാൻഡ് പാർക്കിലെ ഐക്കണിക് സ്ലീപ്പിംഗ് ബ്യൂട്ടി കാസിലിന് മുന്നിൽ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ചടങ്ങിനായി വരന്‍റെ വേഷം ധരിച്ചെത്തിയ യുവാവ്, പിടിയിലായപ്പോൾ സോഷ്യൽ മീഡിയ ഉള്ളടക്കത്തിനായുള്ള പരിപാടിയാണെന്ന് അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കാഴ്ചയില്‍ വധുവളരെ ചെറുപ്പമായിരുന്നതാണ് ഡിസ്നിലാൻഡ് പാരീസ് ജീവനക്കാരില്‍ സംശയം ജനിപ്പിച്ചത്.