നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.

0

കോഴിക്കോട് : ചേലിയ സ്വദേശിയായ നവവധുവിനെ പയ്യോളിയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്‌ണ(24 )നാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളിയിലെ മൂന്ന്കുണ്ടൻചാലിൽ ഭർത്താവ് ഷാൻ ന്റെവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പറയുന്നു.ഫെബ്രുവരി 2 ന് ആയിരുന്നു ഇവരുടെ വിവാഹം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മുതദേഹം പോലീസെത്തി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.അച്ഛൻ: ബാലകൃഷ്‌ണൻ,അമ്മ: ഷീന,സഹോദരി: ആര്യ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മുതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

Spread the love

Leave a Reply

Your email address will not be published. Required fields are marked *