ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ബ്രിക്സ് ഉച്ചകോടി

0

കസാൻ: ഗാസയിൽ കൂട്ടക്കുരുതിക്ക് ഇടയാക്കിയ ഇസ്രയേൽ കടന്നാക്രമണത്തെ അപലപിച്ച്‌ ബ്രിക്സ്‌ ഉച്ചകോടി. മുനമ്പിൽ അടിയന്തരവും ശാശ്വതവുമായ വെടിനിർത്തൽ നടപ്പാക്കണമെന്നും ‘കസാൻ പ്രഖ്യാപനം’ ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

ഗാസ മുനമ്പിലും വെസ്‌റ്റ്‌ ബാങ്കിലും ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിലും അവിടുത്തെ ജനങ്ങളുടെ ദുരിതജീവിതത്തിലും പ്രഖ്യാപനം ആശങ്ക രേഖപ്പെടുത്തി. സിറിയയിലെ ഇറാൻ കോൺസുലേറ്റിലേക്ക്‌ ഇസ്രയേൽ ഏപ്രിലിൽ നടത്തിയ ആക്രമണത്തെയും അപലപിച്ചു. ഇസ്രയേലിന്റെ ആക്രമണഭീഷണി നേരിടുന്ന ഇറാനും ബ്രിക്സ്‌ കൂട്ടായ്മയുടെ ഭാഗമാണ്‌. അതിനിടെ, റഷ്യയും ഇറാനും സമഗ്ര സഹകരണ കരാറിൽ ഒപ്പിടാനും തീരുമാനമായി. ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്ക്യനും റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനും നടത്തിയ കൂടിക്കാഴ്ചയിലാണ്‌ തീരുമാനം

Spread the love

Leave a Reply

Your email address will not be published. Required fields are marked *