സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനു കൈക്കൂലി: അസിസ്റ്റൻറ് എൻജിനീയർ വിജിലൻസ് പിടിയില്‍.

0

 

തൊടുപുഴ: സംഭവത്തില്‍ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻറ് എൻജിനീയർ അജി സിറ്റി ആണ് വിജിലൻസിന്റെ പിടിയിലായത്. നഗരസഭ ചെയർമാനെ വിജിലൻസ് ഡിവൈഎസ്.പി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. കൂടുതല്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ചെയർമാനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കൂ എന്ന് ഡിവൈഎസ്പി പറഞ്ഞു.

ഇന്ന് വൈകിട്ട് നാലോടെ ഇടനിലക്കാരൻ മുഖേന നഗരസഭയിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. തൊടുപുഴയ്ക്ക് സമീപം കുമ്മംകല്ലിലുള്ള സ്വകാര്യ സ്കൂളിൻ്റെ ഫിറ്റ്നസ് ആവശ്യത്തിനായി ഒരു മാസം മുമ്ബ് അപേക്ഷ നല്‍കിയിരുന്നു. എഇ ഇവിടെയത്തി പരിശോധന നടത്തിയെങ്കിലും ഫിറ്റ്നസ് നല്‍കാൻ തയാറായില്ല. പിന്നീട് സ്കൂള്‍ അധികൃതർ പല തവണ സർട്ടിഫിക്കറ്റിനായി സമീപിച്ചെങ്കിലും നല്‍കിയില്ല. തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജാണ് ഇവരോട് എഇ യ്ക്ക് പണം നല്‍കിയാല്‍ മതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുമെന്ന് ഇവരോട് പറഞ്ഞത് എന്ന് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *