BMS ഓണച്ചന്ത – വിജയകരമായ രണ്ടാം വർഷത്തിലേയ്ക്ക്

0
onchantha

“ഇനി ഒറ്റ ഷോപ്പിംഗിൽ ഓണാഘോഷം ഗംഭീരമാക്കാം.”

മുംബൈ :മലയാളികളോടൊപ്പം മറുഭാഷക്കാരായ ഉപഭോക്താക്കളുടേയും സ്വീകാര്യത തിരിച്ചറിഞ്‌ രണ്ടാംവർഷവും മേളത്തനിമയോടെ ഓണച്ചന്ത തയ്യാറാക്കാനായി ബോറിവ്‌ലി മലയാളി സമാജം ഒരുങ്ങുന്നു. ആഗസ്ത് 26 മുതൽ സെപ്റ്റംബർ 4വരെ പത്തുദിവസം നീണ്ടുനിൽക്കുന്ന മേളയാണ് ഇത്തവണയും സമാജം ഒരുക്കുന്നത്.

ഓഗസ്റ്റ് 26 ന് വൈകുന്നേരം 3 മണിക്ക് ‘ഓണച്ചന്ത’യുടെ ഉദ്‌ഘാടനം നടക്കും.

പച്ചക്കറികൾ മധുരപലഹാരങ്ങൾ ഓണവിഭവങ്ങൾ, ആഭരണങ്ങൾ, ഓണാക്കോടികൾ ഓണപ്പുടവ എന്നിവ ഉൾപ്പെടുന്ന വിവിധ സ്റ്റാളുകൾ ഒരു കുടക്കീഴിൽ ലഭ്യമാകും.

ഓണചന്തയോടൊപ്പം തൃക്കാക്കരയപ്പൻ വരവേൽപ്പ് , സമാജം അംഗങ്ങളുടെ കൈകൊട്ടിക്കളി, റീൽസ് മത്സരം, സോളോ/ഗ്രൂപ്പ് ഡാൻസ്, കേരളത്തിൻ്റെ വിശേഷങ്ങൾ വിവരിക്കുന്ന ഫാഷൻ ഷോ, പൂക്കളമത്സരം, ചിത്രരചനാ മത്സരം, ഉത്രാടദിന ആചാരങ്ങൾ, ഓണക്കളി തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളും കലാപരിപാടികളും കോർത്തിണക്കികൊണ്ടുള്ള ഒരു ആഘോഷമായിരിക്കും പത്തുദിവസങ്ങളിലായി നടക്കുക എന്ന് സമാജം സെക്രട്ടറി ബാബുരാജ് ജോസഫ് അറിയിച്ചു.

Venue : V. K. Krishna Menon Academy & Junior College
Borivali Malayali Samajam
Off Gorai Road, New MHB Colony,
Borivali (West), Mumbai – 400 092

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *