KSD-സാഹിത്യ സായാഹ്‌നത്തിൽ പുസ്‌തക പ്രകാശനം : ജൂൺ 8 ന്

മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്നം, ജൂൺ 8 ന് വൈകുന്നേരം 4:30 ന് (ഡോംബിവ്‌ലി ഈസ്റ്റ് ) റെയിൽവേ സ്റ്റേഷനുസമീപമുള്ള കേരളീയ സമാജം (ബാജിപ്രഭു ചൗക്ക് ) ഓഫീസ് ഹാളില്‍ വെച്ചു നടക്കും.
ചടങ്ങിൽ സമാജം അംഗവും എഴുത്തുകാരിയുമായ സുനി സോമരാജൻ രചിച്ച ‘നിലാവിൽ വിരിയുന്ന കനവുകൾ’ എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനം സമാജം ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയൽ, പ്രസിഡന്റ് E. P വാസുവിന് നല്‍കി നിര്‍വ്വഹിക്കും. എഴുത്തുകാരൻ ജോയ് ഗുരുവായൂർ പുസ്തകപരിചയം നടത്തും.
പരിപാടിയിലേക്ക് എല്ലാ സാഹിത്യാസ്വാദകരെയും സ്വാഗതംചെയ്യുന്നതായി കലാ-സാംസ്‌കാരിക വിഭാഗം സെക്രട്ടറി സുരേഷ്ബാബു കെ. കെ. അറിയിച്ചു.