അണുശക്തി നഗറിൽ,പുസ്തക പ്രകാശനവും ഹ്രസ്വചിത്ര പ്രദർശനവും

മുംബൈ: പ്രമുഖ എഴുത്തുകാരി മായാദത്ത് രചിച്ച ‘കാവചായയും അരിമണികളും’ എന്ന കഥാ സമാഹാരത്തിൻ്റെ പ്രകാശനവും കണക്കൂർ ആർ .സുരേഷ്‌കുമാർ രചിച്ച് മായാദത്ത് സംവിധാനം ചെയ്‌ത – 2024 ലെ ഭരതൻ സ്‌മാരക ഹ്രസ്വചിത്ര പുരസ്‌കാരം നേടിയ ‘ഈ നമ്പർ നിലവിലില്ല’ എന്ന ചിത്രത്തിൻ്റെ യു- റ്റ്യൂബ് പ്രകാശനവും പ്രദർശനവും മാർച്ച് 23 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് അണുശക്തി നഗറിൽ വെച്ചുനടക്കും . സാമൂഹ്യ പ്രവർത്തകയും നാടക – ചലച്ചിത്ര നടിയുമായ സുമാ മുകുന്ദൻ കഥാസമാഹാരത്തിൻ്റെ പ്രകാശനം നിർവഹിക്കും. കഥാകൃത്തിൻ്റെ അമ്മ ലക്ഷ്‌മി ദേവി പുസ്തകം ഏറ്റുവാങ്ങും.പ്രമുഖ മാധ്യമപ്രവർത്തകൻ പി.ആർ .സഞ്ജയ് പുസ്‌തക പരിചയം നടത്തും.
എല്ലാ കലാ സാഹിത്യ സ്നേഹികളേയും സ്വാഗതം ചെയ്യുന്നതായി പരിപാടിയുടെ സംഘാടകരായ
“ട്രോംബെ ടൗൺഷിപ് ഫൈൻ ആർട്സ് ക്ളബ് ‘ ഭാരവാഹികൾ അറിയിച്ചു.