ബോംബെ കേരളീയ സമാജം വനിതാദിനം ആഘോഷിച്ചു

0
BKS

മുംബൈ: ബോംബെ കേരളീയ സമാജം(മാട്ടുംഗ)  അന്താരാഷ്ട്രവനിതാദിനം സമുചിതമായി ആഘോഷിച്ചു:
‘കേരള ഭവനം’ നവതി മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം വനിതകൾ പങ്കെടുത്തു. ചടങ്ങിൽ എസ് ഐ ഇ എസ് കോളേജ് (സയൺ)മുൻ പ്രിൻസിപ്പൽ ഡോക്ടർ ഉമാ മഹേശ്വരി ശങ്കർ മുഖ്യാതിഥിയായിരുന്നു.ചെമ്പൂർ വെസ്റ്റ് റോട്ടറി ക്ലബ്ബിന്റെ പ്രോജക്ട് ഡയറക്ടർ ആശാ ജനാർദ്ദനൻ , MTNL മുൻ ചീഫ് എഞ്ചിനീയറും സാന്താക്രൂസ് സമാജം സെക്രട്ടറിയുമായ സി.പി.കുസുമ കുമാരി അമ്മ എന്നിവർ വിശിഷ്ടാതിഥികളായി.
സമാജം വൈസ് പ്രസിഡൻറ് ക്യാപ്റ്റൻ. കെ ദേവദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ ജോയൻ്റ് സെക്രട്ടറി ടി എ ശശി സ്വാഗതം പറഞ്ഞു. സമാജത്തിലെ ചെമ്പൂർ ബ്രാഞ്ച് ഇൻചാർജ് ഡോ.റാണി സുരേഷ് ആരോഗ്യ പരിരക്ഷയെയും പരിപാലനത്തെയും കുറിച്ചു അംഗങ്ങൾക്ക് ബോധവൽക്കരണം നടത്തി.

bd92200b c912 40aa 9cc3 9f1eea3d1529

മുഖ്യാതിഥിയുടെയും. വിശിഷ്ടാതിഥികളുടെയും ഡോക്ടറുടെയും വാക്കുകൾ വിജ്ഞാനപ്രദവും ചിന്തോദ്ദീപകവും സദസ്സിന് പ്രചോദനവുമായി. വിശിഷ്ട വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങളും അനുഭവ വിവരണങ്ങളും സ്ത്രീ ശാക്തീകരണത്തിൻ്റെയും സ്വയം പര്യാപ്തതയുടെയും പ്രസക്തിയും പ്രോത്സാഹനവും സദസ്സിന് പകർന്നു കൊടുത്തു.
പരിപാടിയുടെ അവതാരികയും സമാജം വനിതാ വിഭാഗം മെമ്പർ ഇൻ ചാർജും ആയ ജ്യോതിർമയി നന്ദി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം വനിതകൾക്കായി നിരവധി മത്സര പരിപാടികളും വിജയികൾക്കു സമ്മാനദാനവുമുണ്ടായിരുന്നു.
സമാജം നടത്തിവരുന്ന KG ക്ലാസിൽ നിന്നും വിരമിച്ച അധ്യാപികമാരായ മീനാമണി അയ്യർ, മംഗള സ്വാമിനാഥൻ, മുൻകാല ജീവനക്കാരിയായ സംഗീത പ്രകാശ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *