കലക്‌ടറേറ്റിൽ ബോംബ് ഭീഷണി , കടന്നൽകുത്ത്

0

തിരുവനന്തപുരം:  കലക്‌ടറേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയിൽ മാർഗമാണ് ബോംബ് ഭീഷണിയെത്തിയത്. ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചതോടെ കേരള പൊലീസിന്‍റെ ഡോഗ് സ്ക്വാഡായ കെ -9 സ്ക്വാഡും ബോംബ് സ്ക്വാഡും ഫയർ ഫോഴ്‌സ് സംഘവുമെത്തി പരിശോധന തുടങ്ങി.

ഉദ്യോഗസ്ഥരെ പുറത്തിറക്കിയാണ് പരിശോധന നടത്തിയത്. എന്നാല്‍ തെരച്ചിൽ തുടരുന്നതിനിടെ കെട്ടിടത്തിലെ കടന്നൽ കൂടിളകി. കെട്ടിടം പരിശോധിക്കുന്നതിനിടെയാണ് കടന്നൽ കൂടിന് ഇളക്കം തട്ടിയത്. ഇതോടെ പരിശോധനയ്‌ക്ക് എത്തിയവർക്കും കലക്‌ടറേറ്റ് ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും കടന്നലിൻ്റെ കുത്തേറ്റു.ബാക്കിയുള്ളവർ കെട്ടിടത്തിലെ തന്നെ മുറിയിലേക്ക് കയറി കതകടച്ച് രക്ഷപെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ആരുടേയും പരിക്ക് ഗുരുതരമല്ല.

അതിനിടെ, പത്തനംതിട്ട കലക്‌ട്രേറ്റിലും ഇന്ന് ബോംബ് ഭീഷണി എത്തിയിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ല എന്നും ആർഡിഎക്‌സ് സ്‌ഫോടനം ഉണ്ടാകുമെന്നുമായിരുന്നു ഇ മെയില്‍ സന്ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *