6 ഡൽഹി സ്കൂളുകൾക്ക് ബോംബ് ഭീഷണി

0

 

ന്യുഡൽഹി : ഇന്ന് പുലർച്ചെ ഡൽഹിയിലെ 6 സ്‌കൂളുകൾക്ക്ഇ കൂടി ഇ- മെയിലിൽ ബോംബ് ഭീഷണി
സന്ദേശം ലഭിച്ചതിനെ തുടർന്ന് വിവിധ ഏജൻസികൾ തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഡിസംബർ 9 ന് കുറഞ്ഞത് 44 സ്‌കൂളുകൾക്ക് സമാനമായ ഇമെയിലുകൾ ലഭിച്ചിരുന്നു .
പശ്ചിം വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂൾ (പുലർച്ചെ 4:21), ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ (രാവിലെ 6:23), ഡിപിഎസ് അമർ കോളനി എന്നിവിടങ്ങളിലെ സ്‌കൂൾ അധികാരികൾക്കാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു

ഫയർഫോഴ്‌സും പോലീസും ബോംബ് ഡിറ്റക്ഷൻ ടീമും ഡോഗ് സ്ക്വാഡും സ്‌കൂളിലെത്തി പരിശോധന നടത്തിവരികയാണെന്ന് .
സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളെ അയയ്ക്കരുതെന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്ക് സന്ദേശം അയച്ചിട്ടുണ്ട്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *