ആർബിഐയുടെ സൗത്ത് മുംബൈ ബിൽഡിംഗിൽ ‘ബോംബ് ഭീഷണി
മുംബൈ: തെക്കൻ മുംബൈയിലെ കെട്ടിടത്തിൽ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) സ്ഥാപിച്ചിട്ടുണ്ടെന്ന് കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇമെയിൽ ഭീഷണി!ആർബിഐ ഗവർണറുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് സന്ദേശം അയച്ചതിനെ തുടർന്ന് സെൻട്രൽ ബാങ്കിലെ അധികാരികൾ പോലീസിന് മുന്നറിയിപ്പ് നൽകി. അയച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അന്യേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പോലീസ് പരിസരത്ത് പരിശോധന നടത്തിയെന്നും സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. റഷ്യൻ ഭാഷയിൽ എഴുതിയ ഇമെയിലിൽ, കെട്ടിടത്തിൽ ഒരു ഐഇഡി സ്ഥാപിച്ചിട്ടുണ്ടെന്നും അഞ്ച് ദിവസത്തിനുള്ളിൽ ഇത് സജീവമാക്കുമെന്നും സന്ദേശത്തിൽ അറിയിച്ചിട്ടുണ്ടെന്ന് , പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അയച്ചയാൾ ആർബിഐ ഗവർണറോട് “ഉക്രെയ്നിനായുള്ള ബ്രദർഹുഡ് പ്രസ്ഥാനത്തിൽ” ചേരാൻ ആവശ്യപ്പെട്ടു. ദക്ഷിണ മുംബൈയിലെ മാതാ രമാഭായി അംബേദ്കർ മാർഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.