തിരുവനന്തപുരത്ത് ഗുണ്ടാസംഘട്ടനം, ബോംബേറ് ; കാപ്പ കേസിലെ പ്രതികളായ രണ്ടു പേർക്ക് പരുക്ക്
തിരുവനന്തപുരം: കഴക്കൂട്ടം നെഹ്റു ജംക്‌ഷനിൽ നടന്ന ബോംബേറിൽ രണ്ടു പേർക്ക് പരുക്കേറ്റു. കാപ്പ കേസിലെ പ്രതികളായ അഖിൽ (23), വിവേക് (27) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 11 മണിയോടെ ജംക്‌ഷനിൽ റോഡിൽ നിന്നിരുന്ന ഇവർക്കു നേരെ ബൈക്കിലെത്തിയ മുഖംമൂടിക്കാരായ 2 പേർ നാടൻബോംബ് എറിയുകയായിരുന്നു. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നാണ് പ്രാഥമിക വിവരം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.