നവജാത ശിശുവിന്റെ മൃതദേഹം ക്ലോസറ്റില്‍

ബീഹാർ :നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി ശുചിമുറിയിലെ ക്ലോസറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ക്ലോസറ്റില്‍ കുടുങ്ങിയ നിലയില്‍ കണ്ട കുഞ്ഞിന്റെ ശരീരം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു.കുഞ്ഞിന്റെ തല വേര്‍പെട്ട നിലയിലായിരുന്നു. ബിഹാറിലെ ജമുയില്‍ സദര്‍ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയാരെന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് കുഞ്ഞിന്റെ ശരീരം ക്ലോസറ്റില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അവര്‍ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.