ബംഗളൂരു കഫേ സ്ഫോടനം: മുഖ്യ ആസൂത്രകൻ അറസ്റ്റിൽ
ന്യൂഡൽഹി: ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയ കേസിൽ പ്രധാന സൂത്രധാരൻ മുസമ്മിൽ ഷരീഫ് എൻഐഎയുടെ പിടിയിൽ. മാർച്ച് 3നാണ് എൻഐഎ കേസ് ഏറ്റെടുത്തത്. കേസിലെ മറ്റു രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇയാളാണ് മറ്റു പ്രതികൾക്ക് വേണ്ട സഹായങ്ങൾ നൽകിയിരുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 18 ഇടങ്ങളിലാണ് എൻഐഎ അന്വേഷണം നടത്തിയിരുന്നത്. മുസാവിർ ഷസീബാണ് സ്ഫോടനം നടത്തിയത്.
കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ജീവനക്കാരായ മൂന്നുപേർക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുൾപ്പെടെ മറ്റ് ഏഴുപേർക്കുമാണ് പരുക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടക വസ്തുവായ ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.