BMS പ്രവർത്തകൻ വി.സി. വിനയൻ വധക്കേസ് : വിചാരണ നാളെ ആരംഭിക്കും

കണ്ണൂർ : 2009 മാർച്ച് 12ന് ബി.എം.എസ്. പ്രവർത്തകനായ വടക്കേച്ചാലിൽ വി.സി. വിനയനെ (36) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ നാളെ ആരംഭിക്കും. മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് റൂബി.കെ.ജോസ് മുമ്പാകെയാണ് കേസ് പരിഗണിച്ചു വരുന്നത്.സി.പി.എം.പ്രവർത്തകരുടെ അക്രമണ ത്തിൽ ഗുരുതരമായി പരിക്കേറ്റ് വഴിയിൽ വീണു കിടക്കുകയായിരുന്ന വിനയനെ അതു വഴി വന്ന പാനൂർ പോലീസ് എസ്.ഐ.ആയിരുന്ന ദിനേശ് കോറോത്ത് ആണ് തലശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴെക്കും മരണപ്പെട്ടിരുന്നു.
സി.പി. എം. പ്രവർത്തകരായ ചമ്പാട്ടെ ജമ്മിൻ്റവിട ബിജു (43), ടി.ഷാജി എന്ന ചെട്ടി ഷാജി (44), കാരായിന്റവിട തുണ്ടിയിൽ രജീഷ് (41), തലശ്ശേരി കുട്ടിമാക്കൂലിലെ അരുണാ നിവാസിൽ പി.എൻ.അരുൺ (42), അരയാക്കൂലിലെ താനിയുള്ള കണ്ടിയിൽ ടി. റെനിൽ (40), ബിഗേഷ് എന്ന മുത്തു (40) റിഷാദ് മൻസിലിൽ കെ.കെ. അസ്‌കർ (41) ചമ്പാട്ടെ പുതിയ പുരയിൽ രജീന്ദ്രനാഥ് (48) എന്നിവരാണ് കേസിലെ പ്രതികൾ.