ലോക രക്തദാന ദിനം; കുവൈത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് : ലോക രക്തദാന ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഡോക്ടേഴ്സ് ഫോറവുമായി സഹകരിച്ച് അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ അവാദിയാണ് നിർവഹിച്ചത്.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കൂടാതെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരായ ഡോ. റീം അൽ റദ്വാൻ, ഡോ. ഹനാൻ അൽ അവധി, ഫോറം ഓഫ് ഇന്ത്യൻ ഡോക്ടർമാരുടെ പ്രമുഖരായ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.