രക്തദാന ക്യാമ്പ് , ഓഗസ്റ്റ് 12 ന്

മുംബൈ:ചിദാനന്ദ് ചാരിറ്റബിൾ ട്രസ്റ്റ് ബ്ലഡ് സെന്ററുമായി സഹകരിച്ച്കൊണ്ട് കേരളീയ സമാജം ഡോംബിവ്‌ലിയും , മോഡൽ കോളേജ് NSS യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഓഗസ്റ്റ് 12 ന് രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ മോഡൽ കോളേജ് അങ്കണത്തിൽ നടക്കും .
ഈ മഹത്തായ കർമ്മത്തിൽ ഭാഗമാകാനും രക്തം ദാനം ചെയ്യാനും സന്നദ്ധതരായിട്ടുള്ള എല്ലാസമാജം അംഗങ്ങളേയും ക്യാമ്പിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ അറിയിച്ചു.