Blog

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം. ഡല്‍ഹിയിലെ പണ്ഡിറ്റ് മാര്‍ഗിലെ ബിജെപി ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഓഫീസില്‍ നിരവധി പ്രവര്‍ത്തകരുണ്ടായിരുന്നുവെങ്കിലും...

അയോധ്യ രാമക്ഷേത്രത്തിനു പിന്നാലെ സീതയ്ക്കായി കൂറ്റന്‍ ക്ഷേത്രം പണിയും: അമിത് ഷാ

പട്‌ന: അയോധ്യ രാമക്ഷേത്രത്തിനു പിന്നാലെ ബിഹാറിലെ സീതാമഡിയില്‍ സീതാ മാതാവിനായി കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ദേവേഷ് ചന്ദ്ര ഠാക്കൂറിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി...

കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ; ഡോക്റ്റർക്ക് സസ്പെൻഷൻ

കോഴിക്കോട്: കൈവിരലിൽ ശസ്ത്രക്രിയ നടത്താനെത്തിയ നാലു വയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്റ്റർക്ക് സസ്പെൻഷൻ. മെഡിക്കൽ കോളെജിലെ അസോസിയറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസനെയാണ് അന്വേഷണ...

അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ല: സുപ്രീം കോടതി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ കോടതി പ്രത്യേക പരിഗണനയൊന്നും തന്നെ നൽകിയിട്ടില്ലെന്നും ഉത്തരവിൽ എന്തുകൊണ്ടാണ് ജാമ്യം നൽകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നും സുപ്രീം കോടതി....

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനോട് താൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതുമായി...

ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു; ജൂൺ 6ന് അവസാന മത്സരം

ന്യൂഡൽഹി: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഛേത്രി. ജൂൺ 6ന് കോൽക്കത്തയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിനു...

വരും ദിവസങ്ങളില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നു ഉച്ചയ്ക്കിറക്കിയ പുതിയ അറിയിപ്പ് പ്രകാരം വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ കൂടുതൽ ശക്തമാകുമെന്നാണ് അറിയിപ്പ്. അടുത്ത 5...

യുവാക്കൾക്കും പുതുമുഖങ്ങൾക്കും മുൻഗണന; പുനഃസംഘടനയ്‌ക്കൊരുങ്ങി കെപിസിസി

തിരുവനന്തപുരം: പുനഃസംഘടനയ്‌ക്കൊരുങ്ങി കെപിസിസി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കെപിസിസി, ഡിസിസി കമ്മികൾ പുനഃസംഘടിപ്പിക്കാനാണ് നീക്കം. പാർട്ടിയിൽ പുനഃസംഘടന നടത്തുന്നില്ലെന്ന വ്യാപക വിമർശനത്തിനിടെയാണ് തീരുമാനം. കെപിസിസി, ഡിസിസി...

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ; മരിച്ചത് കോട്ടയം സ്വദേശികൾ

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോർജ് പി. സ്കറിയ (60), ഭാര്യ മേഴ്സി...

നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം: യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിക്കു...