സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു: 17കാരന്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം മണ്ണന്തലയിലാണ് അപകടം. പടക്കശാലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ പതിനേഴ് വയസ്സുകാരന് ഗുരുതര പരിക്കുണ്ട്. 17കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു.
പരിക്കേറ്റവര്‍ ചികിത്സയിലാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പതിനേഴുകാരനെതിരെ നാടൻബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ കേസുണ്ട്. അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇപ്പോൾ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് ഒരു സ്ഥിര സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം, സംസ്ഥാന വ്യാപകമായി പടക്ക നിർമ്മാണ ശാലയിൽ റെയ്ഡ് തുടരുകയായിരുന്നു. തൃപ്പൂണിത്തുറ സ്ഫോടകവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി പടക്ക നിർമ്മാണ ശാലയിൽ റെയ്ഡ് തുടരുന്നത്.