ആയുധ നിര്‍മ്മാണശാലയിലെ പൊട്ടിത്തെറി: മരണ സംഖ്യ 8

0

നാഗ്‌പൂർ : മഹാരാഷ്‌ട്രയിലെ ഭണ്ടാര ജില്ലയിലെ ആയുധ നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് പേര്‍ മരിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. 7 പേരുടെനില അതീവ ഗുരുതരമായി തുടരുന്നു.
മേല്‍ക്കൂര തകര്‍ന്ന് വീണതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് ജില്ലയിലെ മുതിര്‍ന്ന ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. പതിനാല് പേരെങ്കിലും ഫാക്‌ടറിക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചത്. അഞ്ച് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനായി. ജില്ലാ കളക്‌ടറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന ദുരന്ത നിവാരണസേനയും നാഗ്‌പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സംഘവും രക്ഷാദൗത്യത്തിനെത്തി. ജില്ലാ ഭരണകൂടം വിവിധ സംഘങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. വൈദ്യസംഘത്തെയും സജ്ജമാക്കിയിരുന്നു.പതിനാല് ജോലിക്കാര്‍ സംഭവ സമയത്ത് ഫാക്‌ടറിക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് ജില്ലാ കളക്‌ടര്‍ സഞ്ജയ് കോട്‌ലെ പ്രതികരിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ വർഷം ജനുവരിയിലും സമാനമായ സ്ഫോടനം നടന്നിരുന്നു .അതിൽ ഒരാൾ മരണപ്പെട്ടു.

സംഭവത്തിൽ മഹാരഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *