മാസപ്പടി കേസ്; 3 സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്ത് ഇഡി
മുഖ്യമന്ത്രിയുടെ മകൾ വീണവിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിയിലെ സിഎംആർഎൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യൽ തുടരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ഇന്നലെ ഇഡി വിളിച്ചു വരുത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് ആരംഭിച്ചിരുന്നു.