BKS നടത്ത മത്സരം: ദത്താ റാം ദൽവി, കോമൾ പാൽ എന്നിവർ ഒന്നാം സ്ഥാനം നേടി

0
BKS

NATATHTAM

പുരുഷ വിഭാഗത്തിൽ ദത്താ റാം ദൽവി, സുജിത് സിംഗ് രാജൻ സിംഗ് ജേതാക്കൾ
വനിതാവിഭാഗത്തിൽ കോമൾ പാൽ , പ്രിയ വിജയ കുമാർ ഗുപ്ത , കൗസല്യ പർമാർ

 

മുംബൈ :ബോംബെ കേരളീയ സമാജത്തിൻ്റെ അമ്പത്തിഒമ്പതാമത്‌ (59 ) നടത്ത മത്സരം ദാദർ ശിവാജി പാർക്കിൽ നടന്നു.മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി നൂറ്റമ്പതോളം കായികതാരങ്ങൾ പങ്കെടുത്തു.

സമാപന ചടങ്ങിൽ ക്രീഡാഭാരതി ദേശീയ സംഘടനാ സെക്രട്ടറി പ്രസാദ് ജി മഹാങ്കർ മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡൻ്റ് ഡോ: എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി എ.ആർ.ദേവദാസ് സ്വാഗതവും സ്പോർട്സ് കമ്മിറ്റി ഇൻചാർജ് ജയരാമൻ നന്ദിയും പറഞ്ഞു.
മുൻ ജോയിന്റ് സെക്രട്ടറി കെ. പത്മസുന്ദരൻ, കലാവിഭാഗം കൺവീനർ ഹരികുമാർ കുറുപ്പ് എന്നിവർ മുഖ്യാതിഥിയേയും വിജയികളെയും പരിചയപ്പെടുത്തി.പ്രസാദ് ജി മഹാങ്കർ ക്രീഡാഭാരതി ഭാരതത്തിൽ കായിക രംഗത്തു ചെയ്യുന്ന പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.അദ്ദേഹം മത്സര വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.

 

465b9fe0 49bf 4adb a940 8ccd40920b1f

വിജയികൾ : 10 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ ദത്താ റാം ദൽവി (ഫിറ്റ്‌ ഡിസയർ ക്ലബ്ബ് )
ഒന്നാം സ്ഥാനവും സുജിത് സിംഗ് രണ്ടാം സ്ഥാനവും രാജൻ സിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അനീഷ്‌ കനൈ യ്യ ലാൽ നിഷാദ് സ്റ്റൈലിഷ് വാക്കർ ആയി തിരഞ്ഞെടുത്തു.

10KM വനിതാവിഭാഗത്തിൽ കോമൾ പാൽ ഒന്നാം സ്ഥാനവും പ്രിയ വിജയ കുമാർ ഗുപ്ത (ഫിറ്റ്‌ ഡിസയർ ക്ലബ്ബ് )
രണ്ടാം സ്ഥാനവും കൗസല്യ പർമാർ (ശ്രീ സായി സമർത്ഥ വ്യായാം മന്ദിർ, ദാദർ ) മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
സ്വപ്നാലി ബി ബെൻക്കർ (ശ്രീ സായി സമർത്ഥ അതിലറ്റിക് സ്പോർട്സ് സെന്റർ ) സ്റ്റൈലിഷ് വാൽക്കർ ആയും തിരഞ്ഞെടുത്തു.
10KM 15 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മഹേഷ്‌ പാണ്ഡേ ഒന്നാം സ്ഥാനവും അനുരാഗ് ചൗരാസ്യ രണ്ടാം സ്ഥാനവുംസുജയ് സാവന്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
10KM 15 വയസ്സിനു താഴെയുള്ള പെ ൺകുട്ടികളുടെ വിഭാഗത്തിൽ ആരോഹി ജാഥവ് ഒന്നാം സ്ഥാനവും അസ്മിത ബിജ് വാൻരണ്ടാം സ്ഥാനവുംശ്വേത ഗുപ്ത മൂന്നാം സ്ഥാനവുംനേത്ര റാ വത് (ശ്രീ സായി സമർത്ഥ അതിലറ്റിക് സ്പോർട്സ് സെന്ററി’സ്റ്റൈലിഷ് വാക്കർ’ സ്ഥാനവും കരസ്ഥമാക്കി.
40-50 വയസ്സിനിടയിലുള്ള പുരുഷവിഭാഗത്തിൽ സഞ്ജയ്‌ ദൽവി(ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ )
വനിതാ വിഭാഗത്തിൽ ആഷാ ധനാവടെ (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
50-65 വയസ്സുവരെയുള്ളവരുടെ പുരുഷ വിഭാഗത്തിൽ മൊഹമ്മദ്‌ ഇഷ്തിയാ ഖ് സിദ്ധിക്കി , വനിതാ വിഭാഗത്തിൽ മനീഷ ചൗധരി എന്നിവർ ഒന്നാമത് എത്തി.

65 -75 പുരുഷ വിഭാഗത്തിൽ വിലാസ് കുംഭാർ വനിതാ വിഭാഗത്തിൽ ശ്യാമള ഉണ്ണി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥ മാക്കി. 75 വയസ്സിനു മുകളിൽ ഉള്ള പുരുഷ വിഭാഗത്തിൽ എക്‌നാഥ് പാട്ടീൽ, വനിതാ വിഭാഗത്തിൽ മീന ധനഞ്ജയ് ആചാര്യ എന്നിവ ഒന്നാം സ്ഥാനത്തെത്തി ട്രോഫി കരസ്ഥമാക്കി.

 

8c86d83d 92a1 47bc a559 fc0df9ed4f77

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *