BKS സംഗീതവേദി ഉദ്ഘാടനവും യുവസംഗമവും
മഹാനഗരത്തിലെ പാടിത്തുടങ്ങുന്നതും പാടിത്തെളിഞ്ഞതുമായ സംഗീത പ്രതിഭകൾക്ക് ആലാപനത്തികവിൻ്റെ നവ വേദിയൊരുക്കാൻ ബോംബെ കേരളീയ സമാജം.
മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ ഭാഷാ ഭേദമന്യെ പാട്ടിനെ സ്നേഹിക്കുന്ന എല്ലാവർക്കും പ്രേരണയും പ്രചോദനവുമായി ഒരുക്കുന്ന സംഗീതവേദി പ്രതിമാസ സംഗീതാലാപന പരിപാടിയുടെ ഉദ്ഘാടനവും അവതരണവും 2024 ഡിസംബർ 1 ഞായർ വൈകുന്നേരം 6 മണി ക്ക് നടക്കുന്നു. കൂടെ സമാജം യുവ അംഗങ്ങളുടെ വിവരശേഖരണവും പരിചയപ്പെടുത്തലുമായി യുവസംഗമം നടക്കും. മുഴുവൻ അംഗങ്ങളെയും സംഗീത പ്രേമികളെയും യുവ സമാജ പ്രവർത്തകരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
NB: സംഗീതവേദിയിൽ പാട്ടുകൾ ആലാപനം ചെയ്ത് അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ പേരുകൾ രജിസ്ട്രർ ചെയ്യേണ്ടതാണ്.
24012366/8369349828.