കാലത്തിനൊത്ത് BKS : നവീകരിച്ച സംവിധാനങ്ങളോടെ ഇനി മംഗല്യമേള
മുംബൈ: ബോംബൈ കേരളീയ സമാജത്തിൻ്റെ നാലാമത് വിവാഹമാംഗല്യമേള യോടൊപ്പം സാങ്കേതികത്തികവോടെപൂർണ്ണമായും ആധുനികവൽക്കരിച്ച ‘കെട്ടുതാലി’ മാട്രിമോണി വെബ്സൈറ്റിൻ്റെ അവതരണവും ഉദ്ഘാടനവും മാട്ടുംഗ ,കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നടന്നു.
സമാജം ഭാരവാഹികളും മുൻ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ബോംബെ കേരളീയ സമാജം പ്രസിഡണ്ട് ഡോ : എസ്. രാജശേഖരൻ നായർ ആദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ സെക്രട്ടറി എ.ആർ.ദേവദാസ് സദസ്സിനെ സ്വാഗതം ചെയ്തു. ഹരികുമാർ കുറുപ്പ് ( കലാവിഭാഗം കൺവീനർ), സുനിൽ കുമാർ ( വെബ് സൈറ്റ് ക്രിയേറ്റർ) എന്നിവർ സാങ്കേതിക വശങ്ങളെപ്പറ്റി സംസാരിച്ചു.
മേട്രിമോണി വെബ്സൈറ്റിൽ രജിസ്ട്രേഷൻ, അപ്ഡേഷൻ, സെർച്ചിംഗ് എന്നിവയിലുള്ള സംശയങ്ങൾ സംഘാടകർ വിശദീകരിച്ചു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറിലധികം പേർ മംഗല്യമേളയിൽ രജിഷ്ട്രേഷൻ ചെയ്‌തിരുന്നു.
www.bkskettuthali.com എന്നതാണ് വെബ്സൈറ്റ് . കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .24024280, 24012366, 8369349828.