ബിജെപി ജയിച്ചാൽ ഡൽഹിയിലെ എല്ലാ ചേരികളും പൊളിക്കും : അരവിന്ദ് കെജ്‌രിവാൾ
“ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അമിത്ഷാ പിൻവലിച്ചാൽ താൻ മത്സരിക്കില്ല”
ന്യൂഡൽഹി : ഭാരതീയ ജനതാപാർട്ടിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് ആംആദ്‌മി പാർട്ടിനേതാവ് അരവിന്ദ് കെജ്രിവാൾ . അമിത്ഷാ മാന്യമല്ലാത്ത ഭാഷയിൽ ആഭ്യന്തരമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത തരത്തിൽ തന്നെ പരിഹസിച്ചുകൊണ്ടിരിക്കയാണെന്നും കള്ളങ്ങൾ പ്രചരിപ്പിക്കുകയാണർന്നും കെജ്‌രിവാൾ പറഞ്ഞു.
“ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചേരി നിവാസികളോട് വലിയ സ്നേഹവും പ്രേമവുമാണ് ബിജെപിക്ക് . നേരത്തെ അതുണ്ടായിരുന്നില്ല.ഇപ്പോൾ കാണിക്കുന്ന ബിജെപിയുടെ സ്നേഹം വോട്ടിനുവേണ്ടിയുള്ള കാപട്യം ആണ് .ചേരിനിവാസികളെ കീടങ്ങളായി കണക്കാക്കുന്ന പണക്കാരുടെ പാർട്ടിക്ക് ചേരി നിവാസികൾ എങ്ങിനെ ജീവിച്ചാലെന്താ ?
അവർക്കു പാവപ്പെട്ടവരുടെ ഭൂമിയും വോട്ടും വേണം.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബിജെപി ചേരിനിവാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് “-
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് പ്രകാരം, തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പൊളിക്കാൻ ഉദ്ദേശിക്കുന്ന (എന്ന് കെജ്‌രിവാൾ ആരോപിക്കുന്ന ) ഷാക്കൂര്‍ ബസ്തിയിൽ പാർട്ടി പ്രവർത്തകരോടൊപ്പം നിന്നുകൊണ്ട് മാധ്യങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു കെജ്രിവാൾ ..
ഡൽഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ചാൽ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും കേജ്‍രിവാൾ പറഞ്ഞു.
‘‘ചേരികളിലെ ജനങ്ങള്‍ക്കെതിരെ നിങ്ങള്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുക. ജനങ്ങളെ ഒഴിപ്പിച്ച സ്ഥലത്തുതന്നെ എല്ലാവര്‍ക്കും വീടുകള്‍ നല്‍കുമെന്നു കോടതിയില്‍ സത്യവാങ്‌മൂലം നല്‍കുക’
കെജ്‌രിവാൾ വെല്ലുവിളിച്ചു.
ജയിച്ചാല്‍ ഡല്‍ഹിയിലെ ചേരികൾ പൊളിക്കാനാണു ബിജെപി ഉദ്ദേശിക്കുന്നതെന്നും കേജ്‌രിവാൾ ആരോപിച്ചു”.5 വര്‍ഷത്തിനിടെ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചേരിനിവാസികൾക്കായി 4,700 ഫ്ലാറ്റുകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളൂ.നഗരത്തിലെ ചേരികളിൽ കഴിയുന്ന 4 ലക്ഷം കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഈ വേഗത്തിലാണെങ്കിൽ എല്ലാവര്‍ക്കും വീട് നല്‍കാന്‍ 1000 വര്‍ഷമെടുക്കും’’– കെജ്‌രിവാൾ പറഞ്ഞു.
ചേരി നിവാസികളുടെ എല്ലാ പ്രശ്‌നങ്ങളുടെയും പട്ടിക തയ്യാറാക്കി ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദയ്ക്കും പ്രധാനമന്ത്രി മോദിക്കും നൽകിയിട്ടുണ്ടെന്നും എല്ലാ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം നല്‍കുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക എന്നും അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ‘ചേരി നിവാസികളുടെ സമ്മേളനത്തിൽ കെജ്‌രിവാളിന്‍റെ ‘ശീഷ് മഹലിലെ’ ടോയ്‌ലറ്റ് ദേശീയ തലസ്ഥാനത്തെ ചേരികളേക്കാൾ ചെലവേറിയതാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.