ബിജെപിക്ക് വോട്ട് കിട്ടാൻ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചു:എം വി ഗോവിന്ദന്‍

0

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിക്ക് വോട്ട് കിട്ടാൻ വേണ്ടി വെള്ളാപ്പള്ളിയെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചു, എല്‍ഡിഎഫ് രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതിനെതിരെയുള്ള പ്രസ്താവന ഈ ദിശയിലുള്ളതാണെന്നും എം വി ഗോവിന്ദന്‍ വിമർശിച്ചു.

പലമതസാരവുമേകം എന്ന കാഴ്‌ച്ചപ്പാട് ഉയര്‍ത്തികാട്ടിയ ഗുരുദര്‍ശനം തന്നെയാണോ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്ന് എം വി ഗോവിന്ദന്‍ ആരാഞ്ഞു. ശ്രീനാരായണ ദര്‍ശനം പിന്തുടരുന്നവര്‍ ഇക്കാര്യം ആലോചിക്കണം. ദേശാഭിമാനിയിലെ പ്രതിവാര പംക്തിയിലാണ് എം വി ഗോവിന്ദൻ വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തോട് അനുബന്ധിച്ചാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നത്.ആരെങ്കിലും ഈ നിലപാട് തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ തിരുത്താന്‍ സിപിഐഎം ശ്രമം നടത്തും. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചെടുക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകും. തെറ്റുകള്‍ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം തിരിച്ചുപിടിക്കുക എന്നതാണ് സിപിഐഎമ്മിന്റെ ഇപ്പോഴത്തെ ശ്രമമെന്നും എം വി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *