സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഇന്ന് ബിജെപി പ്രവർത്തകർ ഉപരോധിക്കും.
തിരുവനന്തപുരം: ബിജെപി സംഘടിപ്പിക്കുന്ന രാപ്പകല്‍ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപരോധവും ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഉപരോധ സമരത്തിന്റെ ഭാഗമായി. കനത്ത മഴ നനഞ്ഞാണ് നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ശബരിമല സ്വര്‍ണക്കടത്തിൽ പ്രതിഷേധിച്ചാണു ധർണ. സ്വര്ണമോഷണത്തില് നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, ദേവസ്വം ബോര്‍ഡിലെ കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ വഴി അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇന്ന് സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിക്കും. ശക്തമായ പോലീസ് സംരക്ഷണമാണു സെക്രട്ടേറിയറ്റിനു ഒരുക്കിയിരിക്കുന്നത്.
