തെരഞ്ഞെടുപ്പ് : സ്ഥാനാർഥികളിൽ ക്രിമിനൽകേസുകളിലും കോടീശ്വരന്മാരിലും ഒന്നാം സ്ഥാനം ബിജെപിക്ക്
മുംബൈ : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി മത്സരിക്കുന്ന മൂന്നിലൊന്ന് സ്ഥാനാർത്ഥികൾ – 4,136 സ്ഥാനാർത്ഥികളിൽ 29% – ക്രിമിനൽ കേസുകളിലെ പ്രതികളാണ് . അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ)ൻ്റെ റിപ്പോർട്ട് പ്രകാരം ദേശീയ, സംസ്ഥാന തല പാർട്ടികളിൽ ഇത് യഥാക്രമം 45%, 60% ആണ്. ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികളുള്ള പാർട്ടികളിൽ ഒന്നാം സ്ഥാനത്ത് ഭാരതീയ ജനതാ പാർട്ടി (BJP )യാണ്. സംസ്ഥാനത്തെ 149 സ്ഥാനാർത്ഥികളിൽ 68%-ഉം നിലവിൽ കേസുള്ളവരാണ്.ശിവസേനയ്ക്ക് (യുബിടി) 66%, കോൺഗ്രസിന് 59%, എൻസിപി-(SP) ക്ക് 51%, ശിവസേന (ഷിൻഡെ )യ്ക്ക് 52%, എൻസിപി (ശരദ് )ക്ക് 54%.
288 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന 4,136 സ്ഥാനാർത്ഥികളിൽ 2,201 സ്ഥാനാർത്ഥികളുടെ പരിശോധന അടിസ്ഥാനമാക്കിയാണ് ഈ സംഖ്യകൾ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളാണ് ഇതിൽ ഒന്നാമത് – പരിശോധനയിൽ നിന്നും 50 സ്ഥാനാർത്ഥികൾക്കെതിരെ അത്തരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറ് സ്ഥാനാർത്ഥികൾ കൊലപാതകക്കുറ്റവും 39 പേർ വധശ്രമക്കേസിലും പ്രതികളാണ്.
മറ്റ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 490 സ്ഥാനാർത്ഥികൾ ദേശീയ തലത്തിലുള്ള പാർട്ടികളിൽ നിന്നുള്ളവരാണ്; സംസ്ഥാനതല പാർട്ടികളിൽ നിന്ന് 496; രജിസ്റ്റർ ചെയത ചെറിയ പാർട്ടികളിൽ നിന്ന്.1,063 പേർ . സ്വതന്ത്രർ – 2,087
മത്സര രംഗത്തുള്ള 829 സ്ഥാനാർത്ഥികൾ( 38%)കോടീശ്വരന്മാരാണ്. അവരുടെ നാമനിർദ്ദേശ പത്രികയിൽ പ്രഖ്യാപിച്ച സ്വത്തുക്കൾ വിലയിരുത്തുമ്പോൾ, പരാഗ് ഷാ (ഘാട്‌കോപ്പർ ഈസ്റ്റ്)യാണ് ഏറ്റവും സമ്പന്നൻ. പ്രഖ്യാപിത ആസ്തി ₹3,383 കോടി; തൊട്ടുപിന്നിൽ പ്രശാന്ത് താക്കൂർ (പൻവേൽ) 475 കോടി. 447 കോടി രൂപയുടെ ആസ്തിയുമായി മംഗൾ പ്രഭാത് ലോധയാണ് (മലബാർ ഹിൽ) മൂന്നാം സ്ഥാനത്തുണ്ട്. ഇവർ മൂന്ന് പേരുംബിജെപി സ്ഥാനാർത്ഥികളാണ്.. മൊത്തം സ്ഥാനാർത്ഥികളിൽ 26 പേർക്കുള്ള സ്വത്ത് പൂജ്യമാണ്, അവരിൽ ഭൂരിഭാഗവും സ്വതന്ത്ര സ്ഥനാർത്ഥികളായും മത്സരിക്കുന്നു.