സ്ഥാനാർഥിയാക്കിയില്ല, ബിജെപി ദേശീയ വക്താവ് പാർട്ടി വിട്ടു!
മുംബൈ: ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ ശബ്ദവും ദേശീയ വക്താവുമായിരുന്ന മുൻ നന്ദുർബാർ എംപി ഹീന ഗാവിത് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.അക്കൽകുവ മണ്ഡലത്തിൽ മഹായുതി സഖ്യത്തിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയും ശിവസേന ഷിൻഡെ വിഭാഗക്കാരനുമായ അമഷ്യ പഡ് വി ക്കെതിരായി മത്സരിക്കാനായി ഹീന നാമനിർദ്ദേശ പത്രിക നൽകിയിരുന്നു . മത്സരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഗവിത്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് രാജിവെച്ചത്. ഗവിതിൻ്റെ പിതാവും സംസ്ഥാന ആദിവാസി വികസന മന്ത്രിയുമായ വിജയ്കുമാർ ഗാവിത് നന്ദുർബാർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.