( VIDEO )യുവാവിനെയും ബൈക്കിനെയും ബി.ജെ.പി നേതാവിന്റെ ജീപ്പ് വലിച്ചിഴച്ചത് രണ്ടു കിലോമീറ്റർ !
സംഭാൽ : സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.ഉത്തർ പ്രദേശിലെ സംഭാലിലാണ് സംഭവം. ബൈക്ക് യാത്രികനെ ഇടിച്ച ശേഷം ബൊലറോ ജീപ്പാണ് അടിയിൽ അകപ്പെട്ട യുവാവിനേയും ബൈക്കിനേയും റോഡിലൂടെ വലിച്ചിഴച്ചത്.
ഭരണകക്ഷിയുമായി ബന്ധമുള്ള ഒരു പ്രാദേശിക ഗ്രാമത്തലവൻ്റേതാണെന്ന് സൂചിപ്പിക്കുന്ന വാഹനത്തിൽ ബിജെപി ലോഗോയും “ഗ്രാം പ്രധാൻ” പദവിയും പതിപ്പിച്ചിട്ടുണ്ട്.
പിറകിലെ വാഹനത്തിലെത്തിയവർ ഹോൺ മുഴക്കിയിയിയെങ്കിലും ബെലേറോയിലുള്ളവർ അത് ഗൗനിക്കാതെ വാഹനം ഓടിച്ചു പോവുകയായിരുന്നു.
മൊറാദാബാദിലെ മൈനതർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷഹ്സാദ്ഖേര ഗ്രാമവാസിയായ സുഖ്ബീറിന് ഞായറാഴ്ച ബസ്‍ല ഗ്രാമത്തിലെ ബന്ധു വീട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഈ ദുരനുഭവമുണ്ടായത്.
ബൊലേറോയുടെ രജിസ്‌ട്രേഷൻ നമ്പർ രേഖപ്പെടുത്തിയ പോലീസ് പ്രതികളെ പിടികൂടുന്നതിനായി ഊർജിതമായി തിരച്ചിൽ നടത്തിവരികയാണ്. പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഇൻസ്പെക്ടർ അനുജ് തോമർ ഉറപ്പുനൽകിയിട്ടുണ്ട്.