അൻവറിനെതിരെ കേസെടുക്കണമെന്ന് ഷോൺ ജോർജ്; അൻവറിനെതിരെ കേസെടുക്കണമെന്ന് ഷോൺ ജോർജ്

0

 

തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാറിനും എസ്പി സുജിത് ദാസിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച പി.വി.അൻവർ എംഎൽഎയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഡിജിപിക്ക് പരാതി നൽകി. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും കോടതിയെയോ പൊലീസിനെയോ അറിയിക്കാതെ മറച്ചു വച്ചതിനാൽ ഭാരതീയ ന്യായ സംഹിതയിലെ 239 വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

എഡിജിപി അജിത് കുമാറിന് കൊല്ലാനും കൊല്ലിക്കാനുമറിയാമെന്ന എസ്പി സുജിത് ദാസിന്റെ ശബ്ദരേഖ പി.വി.അൻവർ പുറത്തു വിട്ടിരുന്നതായി പരാതിയിൽ പറയുന്നു. ചാനൽ ചർച്ചയിൽ‌, ‘ഞാൻ വെറുതെ പറഞ്ഞതല്ല, കൊല്ലുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം, ഇവിടെ ആളുകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്’ എന്ന് അജിത് കുമാറിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്വർണക്കടത്ത്, കൊലപാതകം, രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉണ്ടായിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ ക്രിമിനൽ പ്രവൃത്തികളെക്കുറിച്ച് അൻവറിന് അറിവുണ്ടായിരുന്നു. അതിനെതിരെ നിയമനടപടികൾ സ്വീകരിക്കാത്ത അൻവറിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *