ബിജെപി ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പാലാ ബിഷപ്പിനെ സന്ദർശിച്ചു.
പാല: കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പാലാ അരമനയിലെത്തി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, പാർട്ടി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സൗഹൃദ സന്ദർശനം ഒരു മണിക്കൂറോളം നീണ്ടു നിന്നു.അതിനു ശേഷം ഈരാറ്റുപേട്ടയിലെ പി സി ജോർജിന്റെ വസതിയിലെത്തി അദ്ദേഹത്തെയും സന്ദർശിച്ചാണ് പ്രകാശ് ജാവ്ദേക്കർ മടങ്ങിയത്.ജോർജ് എൻഡിഎ കൺവിനർ തുഷാർ വെള്ളാപ്പള്ളിയുമായി ഇടഞ്ഞ് നില്ക്കുന്ന സാഹചരൃത്തിലാണ് പ്രകാശ് ജാവദേക്കർ ജോർജുമായി കൂടികാഴ്ച നടത്തിയത്