ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്.
മുംബൈ :മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ബിജെപി 99 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നവംബർ 20ന് സംസ്ഥാനത്ത് നടക്കാൻ പോകുകയാണ്. . തിരഞ്ഞെടുപ്പ് ഫലം നവംബർ 23ന് പ്രഖ്യാപിക്കും.ഇതിൻ്റെ പശ്ചാത്തലത്തിൽ ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. ഇതിൽ മുംബൈയിൽ നിന്നുള്ള 14 പേരും ഉൾപ്പെടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ നിന്നുള്ള ഭരണവിരുദ്ധ ഘടകത്തിൻ്റെ ദൂഷ്യഫലം ഒഴിവാക്കാൻ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നായിരുന്നു പ്രഖ്യാപനം . സ്ഥാനാർഥി പട്ടിക കണ്ടാൽ, പഴയ എംഎൽഎമാരിൽ ബിജെപി വീണ്ടും വിശ്വാസം പ്രകടിപ്പിച്ചതായി തോന്നും . ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ച മിഹിർ കൊടേച്ച മുളുണ്ടിൽ നിന്നാണ് മത്സരിക്കുന്നത്. ഘട്‌കോപ്പർ വെസ്റ്റിൽ രാം കദമിനെയും ധാരാവിയിൽ തമിഴ് സെൽവനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.പ്രകടനം മോശമായതിനെ തുടർന്ന് ഇരുവർക്കും ടിക്കറ്റ് ലഭിക്കില്ലാ എന്നൊരു അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനുപുറമെ, ആശിഷ് ഷെലാർ (ബാന്ദ്ര വെസ്റ്റ്), അദ്ദേഹത്തിൻ്റെ സഹോദരൻ വിനോദ് ഷെലാർ (മലാഡ് വെസ്റ്റ്) , കൊളാബ മണ്ഡലത്തിൽ നിന്നും വിധാൻസഭാ സ്പീക്കർ രാഹുൽ നർവേക്കറിനും അവസരം നൽകിയിട്ടുണ്ട്. മലബാർ ഹില്ലിൽ മന്ത്രി മംഗൾപ്രഭാത് ലോധയ്ക്ക് വീണ്ടും അവസരം. ബി.ജെ.പി.യുടെ ഈ ആദ്യ പട്ടികയ്ക്ക് പിന്നാലെ മഹാവികാസ് അഘാഡിയിലെ മൂന്ന് പാർട്ടികളും തങ്ങളുടെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്..
ബിജെപിയുടെ പട്ടികയ്ക്ക് പിന്നാലെ ഷിൻഡെ ഗ്രൂപ്പിൻ്റെ 50 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് രാത്രിയോടെ പുറത്ത് വന്നേക്കും. ഇതിൽ ആർക്കൊക്കെ അവസരം ലഭിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ബിജെപിയുടെ മുംബൈനിയമസഭാ സ്ഥാനാർത്ഥികളുടെ പട്ടിക
മുളുണ്ട് – മിഹിർ കൊട്ടെച്ച
കാന്തിവ്‌ലി ഈസ്റ്റ് – അതുൽ ഭട്ഖൽക്കർ
ചാർകോപ് – യോഗേഷ് സാഗർ
മലാഡ് വെസ്റ്റ് – വിനോദ് ഷേലാർ
ഗോരേഗാവ് – വിദ്യ താക്കൂർ
അന്ധേരി വെസ്റ്റ് – അമിത് സതം
വിലെപാർലെ – പരാഗ് അൽവാനി
ഘട്‌കോപ്പർ വെസ്റ്റ് – രാം കദം
ബാന്ദ്ര വെസ്റ്റ് – ആശിഷ് ഷെലാർ
സിയോൺ കോളിവാഡ – ക്യാപ്റ്റൻ തമിഴ് സെൽവൻ
വഡാല – കാളിദാസ് കൊളംബകർ
മലബാർ ഹിൽ – മംഗൾപ്രഭാത് ലോധ
കൊളാബ – രാഹുൽ നർവേക്കർ