ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ  രാഹുൽഗാന്ധിക്ക്  ജാമ്യം 

0

ബംഗളൂരു: ബി ജെ പിക്കെതിരെ അപമാനകരമായ പരസ്യം നൽകിയെന്ന് കാണിച്ച് ബി ജെ പി നേതാവ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ നൽകിയ മാന നഷ്ട കേസിൽ രാഹുൽഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചു. കർണാടകയിലെ ബി ജെ പി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ ആണ് ബംഗളൂരുവിലെ പ്രത്യേക കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്.

മുഖ്യധാരാ മാധ്യമങ്ങളിൽ 2023 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് അപമാനകരമായ രീതിയിൽ ബി ജെ പിക്കെതിരെ പരസ്യം നൽകി എന്ന് കാണിച്ചാണ് കർണാടകയിലെ ബി ജെ പി നേതാവായ കേശവ് പ്രസാദ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. ബി ജെ പിക്കെതിരെ മാധ്യമങ്ങളിൽ ‘40% കമ്മീഷൻ വാങ്ങുന്ന സർക്കാർ’ എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട പരസ്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽഗാന്ധിക്കെതിരെ ബി ജെ പി നേതാവ് പരാതി നൽകിയത്.

രാഹുൽ ഗാന്ധിക്കൊപ്പം സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെയും പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2023 മേയ് അഞ്ചിന് പത്രങ്ങളിൽ വന്ന പരസ്യവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ ജൂൺ ഒന്നിന് കോടതി സിദ്ധരാമയ്യക്കും ഡി കെ ശിവകുമാറിനും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *