പെരിനാട് പഞ്ചായത്ത് അസി.സെക്രട്ടറിയെ ഉപരോധിച്ച് ബി ജെ പി

0

കൊല്ലം : പെരിനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനോപകരണ വിതരണത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അസി.സെക്രട്ടറിയെ ബി.ജെ.പി. അം​ഗങ്ങൾ ഉപരോധിച്ചു. ഉപരോധ സമരം പഞ്ചായത്തംഗം ഇടവട്ടം വിനോദ് ഉദ്ഘാടനം ചെയ്തു.

 

അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വ്യാപകമായ പണപ്പിരിവ് നടന്നതായും അന്വേഷിക്കണമെന്നും കാട്ടി പഞ്ചായത്ത് അംഗങ്ങളുടെ ഗ്രൂപ്പിൽ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പോസ്റ്റിട്ടിരുന്നു. കെ.സ്മാർട്ടിൽ നൽകിയ പരാതിയുടെ കോപ്പിയും പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മിലെ തന്നെ അംഗം പോസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ പരാതി വിജിലൻസിന് കൈമാറമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. വിഷയം ചർച്ച ചെയ്യാൻ അടിയന്തര കമ്മിറ്റി കൂടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി തള്ളുകയായിരുന്നുവെന്ന് ബി.ജെ.പി അം​​ഗങ്ങൾ ആരോപിച്ചു.

പഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ, ശ്രുതി, രമ്യ, സ്വപ്ന, വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *