ബിജെപി അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു; കങ്കണ മണ്ഡിയിൽ,പട്ടികയിൽ സുരേന്ദ്രനും കൃഷ്ണകുമാറും
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്ത് ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ജനവിധി തേടും. സിനിമാ താരം അരുൺ ഗോവിലും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.മീററ്റ് ലോക്സഭാ സീറ്റിൽ അരുൺ മത്സരിക്കും.
അഞ്ചാം പട്ടികയിൽ 111 സ്ഥാനാർത്ഥികളുടെ പേരുകളാണ് ബിജെപി പ്രഖ്യാപിച്ചത്. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വയനാട് മത്സരിക്കും. രാഹുൽ ഗാന്ധിക്കെതിരെയാണ് സുരേന്ദ്രൻ ജനവിധി തേടുക. ഡോ കെഎസ് രാധാകൃഷ്ണൻ എറണാകുളത്ത് നിന്നും, ഡോ ടി.എൻ സരസു ആലത്തൂരും, ജി.കൃഷ്ണകുമാർ കൊല്ലത്ത് നിന്നും മത്സരിക്കും. അതെ സമയം മനേകാ ഗാന്ധിയും ഇത്തവണ മത്സരിക്കുനുണ്ട്. സുൽത്താൻ പൂരിലാകും മേനെക മത്സരിക്കുക. വരുൺ ഗാന്ധിക്ക് ഇത്തവണ സീറ്റുണ്ടാവില്ല.