ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തിയ ബിരിയാണി ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

0

സുഹാർ: ഒമാനിലെ പ്രമുഖപണമിടപാട് സ്ഥാപനമായ വാസൽ എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ സുഹാർ ലുലു ഹൈപ്പർ മാർക്ക റ്റിൽ നടത്തിയ ബിരിയാണി ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടും പാചക പ്രേമികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

വൈകുന്നേരം ലുലു ഹാളിൽ വാസൽ എക്സ്ചേഞ്ച് ജനറൽ മാനേജർ സജി സി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബിരിയാണി രുചികൾ മത്സരാർഥികൾ പരിചയപ്പെടുത്തി. നിരവധി അപേക്ഷകരിൽ പേരിൽ നിന്ന് തെരഞെഞ്ഞെടുത്ത 15 പേർ പ്രദർ ശിപ്പിച്ച രുചികളിൽ ഒന്നാം സമ്മാനം ഡയാന ജോബിൻ തയാറാക്കിയ ഞണ്ട് സോയ ബിരിയാണി നേടി.

രണ്ടാം സമ്മാനം ഹൈദരാബാദി ചിക്കൺ ദം ബി രിയാണിയുമായി എത്തിയ അശ്വതി അജിരാജ് കരസ്ഥമാക്കി.പ്രമുഖ ഷെഫ് ബേസിൽ, ഹരീഷ്, ഫുഡ് വ്ളോഗർ ശാമില എന്നിവർ വിധി നിർണ്ണയ പാനലിൽ ഉണ്ടായിരുന്നു. സുഹാറിലെ ഡോൺ ബോസ്കോ നയിച്ച ഗായക ടീം സിനിമ ഗാനങ്ങൾ ആലപിച്ചു.

ജോളി ജയിംസ്, സന്തോഷ് സോപാനം, ശിവൻ അബാട്ട്, നിഖിൽ ജേക്കബ്, എന്നിവർ പങ്കെടുത്തു. ദിയ ആർ നായർ കവിതാലാപനം നടത്തി. ആരവി മഹേഷിന്റെ നൃത്തവും അരങ്ങേറി. ബദർ ഖാൻ, മകൾ നഫീസ കാത്തൂൺ എന്നിവർ അവതരിപ്പിച്ച ജാലവിദ്യ കാണികളിൽ ആവേശം വിതറി.

തുടർന്ന് നടന്ന പരിപാടിയിൽ വാസൽ എക്സ്ചേഞ്ച് പ്രതിനിധികളായ ജസീൽ കൊവക്കേൽ (ഫോറെക്സ് ഡീലർ), വിമൽ എ ജി, മുഹമ്മദ് നിയാസ്, ലിജോ വർഗീസ്, ഫവാസ്, സിൽജിത്ത്, സന്ദീപ് എന്നിവർ പങ്കെടുത്തു. ബിരിയാണി ഫെസ്റ്റിൻ്റെ സുഹാർ കോർഡിനേ റ്റർമാരായ ടീം എള്ളുണ്ട പ്രതിനിധികളായ സിറാജ് കാക്കൂർ, മുഹമ്മദ് സഫീർ, പ്രണവ് കാക്കന്നൂർ, ലിജിത് കാവാലം, സാദിക്ക്സക്കു എന്നിവരും സന്നിഹിതരായിരുന്നു.

സജി സി തോമസ്, ലുലു ഹൈപ്പർ മാർക്കറ്റ് ഡെ പ്യൂട്ടി ജനറൽ മാനേജർ റാഷിദ്, ഫുഡ് സെക്ഷൻ ഇൻചാർജ് ജെറിൻ ചക്കാ ലക്കൽ, ശാമില എന്നിവർ സമ്മാനദാനം നിർവഹിച്ചു. പ്രോഗ്രാം ഓർഗനൈസർ ഷൈജു മേടയിൽ ബിരിയാ ണി ഫെസ്റ്റിൽ വിജയിച്ചവരെയും മറ്റു കലാകാരന്മാരെയും അഭിനന്ദിച്ചു. പ്രോഗ്രാം കോർഡിനേറ്ററും അവതാരകരുമായ ഗീതു രാജേഷ് അൻഷാനഖാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. നദ്ന ഷെറിൻ നന്ദി രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *