ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കാന്‍ നിർദേശം

0

തിരുവനന്തപുരം: ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക്‌ നിർദേശം നൽകിയതായി ധന മന്ത്രി കെ.എൻ. ബാലഗോപാൽ. ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ്‌ വിതരണം ചെയ്യുന്നത്‌. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുൻഗണനാ ക്രമത്തിൽ മാറിനൽകുമെന്ന് മന്ത്രി അറിയിച്ചു.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു കാരണമായിരുന്നു നിയന്ത്രണങ്ങൾ. 5,000 കോടി രൂപയ്ക്കുപിന്നാലെ 3,742 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ലേലം 19ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *