കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ എൻഐഎ കോടതി

ഛത്തീസ്ഗഢ് : കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി ബിലാസ്പൂർ എൻഐഎ കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി.
അതീവ ഗൗരവമുള്ള കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.ജാമ്യ ഹർജി നൽകിയപ്പോഴാണ് ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കിയ ശേഷം അത് വിശദമായി കോടതിക്ക് പഠിക്കേണ്ടതുണ്ട്. വിശദമായ കേസ് ഡയറി നാളെയായിരിക്കും ഹാജരാക്കുക.
സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ എതിർത്തില്ലാ എങ്കിൽ,ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഭാ നേതൃത്വ൦ .ഒരാഴ്ച്ചയിൽകൂടുതലായി കന്യാസ്ത്രീകൾ ജയിൽ തുടരുകയാണ്.