പട്രോളിങിനിടെ ബൈക്കുമായി 18കാരൻ, സംശയത്തിൽ ചോദ്യം ചെയ്തപ്പോൾ വെളിച്ചത്തുവന്നത് ഉത്സവപ്പറമ്പിലെ വാഹന മോഷണം
പട്രോളിങിനിടെ ബൈക്കുമായി കണ്ട 18കാരനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ, വെളിച്ചതായത് ഉത്സവ പറമ്പിലെ ബൈക്ക് മോഷ്ണകഥ. എം.വി മഹേഷിനെയാണ് (18) ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. നൈറ്റ് പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കുമായി കണ്ടെത്തുകയായിരുന്നു.പ്രതിയെ വിശദമായി ചോദ്യം ചെയ്തത് വഴിത്തിരിവായി.
മുട്ടിലില്‍ ഉത്സവപറമ്പില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളാണ് മഹേഷ് മോഷ്ടിച്ചത്. ഇത് മനസ്സിലാക്കിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉത്സവ പറമ്പുകള്‍ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്നയാളാണോ മഹേഷ് എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.മറ്റു കേസുകളില്‍ യുവാവ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കും.