തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം: യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം

0

കൊച്ചി∙ തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്തച അര്‍ധരാത്രിയോടെ ലൂര്‍ദ് പള്ളിക്ക് സമീപമാണ് അപകടം. സൂഫിയാന്‍റെ മകന്‍റെ നൂലുകെട്ട് ചടങ്ങ് ഇന്നു നടക്കാനിരിക്കെയാണ് ദാരുണസംഭവം.ഐസ്ക്രീം വാങ്ങുന്നതിന് ഭാര്യയുടെ സഹോദരിയുമായി കടയിലേക്ക് പോകുകയായിരുന്നു സൂഫിയാന്‍. ബൈക്ക് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.ബൈക്ക് വളവിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ശേഷം ഭക്ഷണശാലകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞ് വീണു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *