ബൈക്ക് മറിഞ്ഞ് ആനയ്ക്ക് മുന്നിലേക്ക്, കാട്ടാനകളെ വിരട്ടിയോടിച്ചു: വൈറലായി യുവാവിന്റെ സാഹസികത

0

 

ബത്തേരി∙  വയനാട് അതിർത്തിയായ ബന്ദിപ്പുർ കടുവ സങ്കേതത്തിലെ ദേശീയ പാതയിൽ കാട്ടാനകൾക്ക് മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. ആനക്കൂട്ടത്തെ വിരട്ടിയോടിച്ച് രക്ഷപ്പെടുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കർണാടകയിലെ ബന്ദിപ്പുർ–ഗുണ്ടൽപേട്ട് റോഡിലാണ് യുവാവിന്റെ സാഹസിക രക്ഷപ്പെടൽ.കാട്ടാനകളെ കണ്ട് ബൈക്ക് തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആന യുവാവിന്റെ സമീപത്തെത്തി. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവ് ആനയുടെ മുന്നിൽപ്പെട്ടു. ആന ആക്രമിക്കാൻ ശ്രമിച്ചു. യുവാവ് ബഹളംവച്ച് ഓടിച്ചപ്പോൾ ആനകൾ പിന്തിരിയുകയായിരുന്നു. ആനകൾ വനത്തിലേക്ക് തിരികെ കയറിയതോടെ യുവാവ് ബൈക്ക് എടുത്ത് യാത്ര തുടർന്നു. ഒരു കുട്ടി ആനയും രണ്ട് വലിയ ആനകളുമായിരുന്നു ഉണ്ടായിരുന്നത്. പുറകിലുണ്ടായിരുന്ന ബസിലെ യാത്രക്കാരാണ് ദൃശ്യം പകർത്തിയത്. ആരായിരുന്നു യുവാവ് എന്ന വിവരം ലഭിച്ചില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *