ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ ബിഹാറിൽ മുങ്ങിമരിച്ചു ;
പട്ന: ബിഹാറിൽ ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ മുങ്ങി മരിച്ചതായി റിപ്പോർട്ട്. 37 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നുപേരെ കാണാതായെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
‘ജീവിത് പുത്രിക’ ഉത്സവച്ചടങ്ങിന്റെ ഭാഗമായി പുഴയിൽ സ്നാനത്തിനിറങ്ങിയവരാണ് മുങ്ങിമരിച്ചതെന്ന് സർക്കാർ വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചു.