27 കിലോ തൂക്കം വരുന്ന മത്സ്യ ഭീമനെപിടിച്ചു

0

ചാരുംമൂട്: താമരക്കുളം വയ്യാങ്കര ച്ചിറയിൽ നിന്നും 27 കിലോ തൂക്കം വരുന്ന മത്സ്യ ഭീമനെപിടിച്ചു.
കാളാഞ്ചി ഇനത്തിൽ പെട്ട മത്സ്യത്തെ കിട്ടിയത്. വേനൽ കടുത്തതോടെ ചിറയിൽ വെള്ളം കുറവാണ്. ഈ സമയം നാട്ടുകാർ മത്സ്യം പിടിക്കാറുണ്ട് നാട്ടുകാരനായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയിൽ വളർത്തിയിരുന്നു. അതിൽ പെട്ടയതാവാം മത്സ്യമെന്ന് കരുതുന്നു. വലയിൽ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് പിടിച്ച് കരയ്ക്കെത്തിക്കാനായത്. തമിഴ്നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസിൽ നിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടു വന്നത്. ഇവിടെ മാത്രമാണ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങൾ ലഭിക്കുക. പിടിച്ച മത്സ്യം മുറിച്ച് കിലോയ്ക്ക് 300 രൂപ ക്രമത്തിൽ വില്പന നടത്തുകയും ബാക്കി കറിയ്ക്കായി കൊണ്ടുപോകുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *