കേരളീയ സമാജം തെരഞ്ഞെടുപ്പ് : തുടർഭരണം നേടി സമാജപക്ഷം

0

ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഭരണസമിതിയിലേയ്ക്ക് (2025 -26 & 2026-27)ലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ‘സമാജപക്ഷം’ (ഭരണ പക്ഷം ) വിജയിച്ചു.
പ്രസിഡണ്ട് , വൈസ്പ്രസിപ്രസിഡണ്ട്, ചെയർമാൻ , വൈസ് ചെയർമാൻ ,ജനറൽ സെക്രട്ടറി ,ഫൈനാൻസ് സെക്രട്ടറി ,എഡ്യുക്കേഷൻ സെക്രട്ടറി ,ട്രഷറർ ,രണ്ട് ഇന്റെർണൽ ഓഡിറ്റർമാർ കൂടാതെ 7 കമ്മിറ്റി അംഗങ്ങൾ ,എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത് . (പ്രസിഡന്റ് ,വൈസ്പ്രസിഡന്റ്,രണ്ട് ഇന്റെർണൽ ഓഡിറ്റർമാരുടെയും ഭരണസമിതിയിലുള്ള കാലപരിധി ഒരു വർഷമാണ്.)
സമ്മതിദാന അവകാശമുള്ള 7774 അംഗങ്ങളിൽ 4350 പേരാണ് വോട്ട് ചെയ്തിരുന്നത് .’സമാജപക്ഷം’ സ്ഥാനാർത്ഥികൾക്കെല്ലാം 2600ന് ആനുപാതികമായി വോട്ടു ലഭിച്ചിട്ടുണ്ട്.

പ്രസിഡന്റ് ,വൈസ്പ്രസിഡന്റ് ,എഡ്യുക്കേഷൻ സെക്രട്ടറി ,ഇന്റർനാൽ ഓഡിറ്റർമാർ ,ജിസി അംഗങ്ങളിൽ ഏഴുപേർ എന്നിവരാണ് ഭരണപക്ഷ പാനലിൽ മത്സരിച്ച പുതിയ സ്ഥാനാർത്ഥികൾ . ബാക്കി പ്രധാന സ്ഥാനങ്ങളിൽ നിലവിലുള്ള ഭരണസമിതി അംഗങ്ങൾ തന്നെയാണ് മത്സരിച്ചിരുന്നത്.

വാസു.ഇപി(പ്രസിഡന്റ് ) സുരേന്ദ്രൻ നായർ (വൈസ് പ്രസിഡന്റ് ) വർഗ്ഗീസ് ഡാനിയൽ (ചെയർമാൻ) രാജീവ്കുമാർ (വൈസ് ചെയർമാൻ ),രാജശേഖരൻ നായർ (ജനറൽ സെക്രട്ടറി ) ബിനോയ് തോമസ് (ഫൈനാൻസ് സെക്രട്ടറി ) സുരേഷ്ബാബു .കെകെ .(സെക്രട്ടറി ,ആർട്സ്‌ ആൻഡ് കൾച്ചറൽ ) മനോജ് നായർ (ട്രഷറർ ) എന്നിവരേയും ഗവേർണിംഗ് കൗൺസിൽ അംഗങ്ങളായി ഗിരീഷ് കുമാർ നായർ , ശ്യാമളാ കെ നായർ ,അനൂപ് ശിവദാസ് ,രാജേഷ് കുമാർ .സി.നായർ, സന്തോഷ്‌കുമാർ ഉണ്ണിത്താൻ , ശ്രീജേഷ് നായർ എന്നിവരേയും തെരഞ്ഞെടുത്തു.ജയന്തി മനോജ് ,റിനോയ് സെബാസ്റ്റിൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഇന്റെർണൽ ഓഡിറ്റർമാർ .

ഭരണസമിതിയുടെ വികസനപ്രവർത്തനങ്ങളും ജന ക്ഷേമ പരിപാടികളിലൂടെ നേടിയ ജനകീയതയുമാണ്
സമാജ പക്ഷത്തിന്റെ ആവർത്തിച്ചുള്ള വിജയങ്ങൾക്ക് കാരണമെന്നും പ്രതിപക്ഷം ഉന്നയിച്ച അടിസ്ഥനരഹിതമായ ആരോപണങ്ങൾ സമാജം അംഗങ്ങൾ അവഗണിച്ചെന്നും സമാജപക്ഷം ലീഡർ ബാലകൃഷ്‌ണ കുറുപ്പ് ,ചെയർമാൻ വർഗ്ഗീസ് ഡാനിയൽ എന്നിവരറിയിച്ചു.വോട്ടുചെയ്‌ത്‌ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച സമാജം അംഗങ്ങൾക്ക് നന്ദി അറിയിക്കുന്നു എന്നും അവർ പറഞ്ഞു.

മൂന്നുപതിറ്റാണ്ട് ഭരണം നിലനിർത്തിയിരുന്ന ഒരു ഗ്രൂപ്പിൽ നിന്നും 2022 ലാണ് ‘സമാജപക്ഷം’ഗ്രൂപ്പ് കേരളീയസമാജം ഡോംബിവ്‌ലിയുടെ ഭരണം പിടിച്ചടക്കുന്നത്. ഇത്തവണ പതിവിൽ നിന്നും വിപരീതമായി സമാജപക്ഷം സ്ഥാനാർത്ഥികളുടെ പേരുമായി സമാനതയുള്ള ആറോളം പേർ സ്ഥനാർത്ഥികളായി മത്സര രംഗത്തുണ്ടായിരുന്നു.

President
Vasu E P 2476
Damodaran K – 1611

Vice President
Surendran Nair – 2584
Kantha Nair 1688

Chairman
Varghese Daniel- 2604
Sadasivan Nair- 1659

Vice Chairman
Rajeev Kumar Nair -2559
Manoj Panicker -1659

General Secretary

Rajasekharan Nair -2492
Venugopal K -1613

Secretary Finance

Binoy Thomas 2649
Sekhar N B 1635

Secretary Education

Dr K M Bhaskaran 2635
Thampan John 1578

Secretary Arts & Culture
Suresh Babu K k 2647
Joseph K S 1558

Treasurer
Manoj Kumar V B 2588
Ravindranath C 1646

Internal Auditors
Jayanti Manoj 2561
Rinoy P Sebastian 2341
Lekha Ramakrishnan 1541
Somasundaran Nair 1525

GC Members

Anoop Sivadas 2600
Gireesh kumar 2526
Rajesh Kumar 2459
Sabu P V 2389
Santhosh Kumar 2437
Shyamala Nair 2580
Sreejesh Nair 2496

Jomy George 1562
K Namboori 1856
Sarita Ajit 1665
Somasekhara kurup 1609
Sudheer kumar 1607
Sunil K 1524
Valsala J 1645

Spread the love

Leave a Reply

Your email address will not be published. Required fields are marked *