പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, എം.എസ്. സ്വാമിനാഥന്‍ എന്നിവർക്ക് ഭാരതരത്‌ന
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സി(പഴയ ട്വിറ്റർ) ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്. ഇതുവരെ ആകെ അഞ്ചു പേർക്ക് ഭാരതരത്‌ന പ്രഖ്യാപിച്ചു. മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാക്കളിലൊരാളായ എല്‍.കെ.അദ്വാനിക്കും, ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും പിന്നാക്കസംവരണത്തിന്റെ ആദ്യപ്രയോക്താവുമായ കര്‍പ്പൂരി ഠാക്കൂറിനും നേരത്തെ ഭാരത രത്‌ന സമ്മാനിച്ചത്.