ഒരു ഭാരത സർക്കാർ ഉത്പന്നം; തലവേദനയായി പേര്
“ഒരു ഭാരത സർക്കാർ ഉത്പന്നമെന്ന” പേരിൽ പുറത്തിറങ്ങാനിരുന്ന ടി.വി. രഞ്ജിത്ത് ചിത്രത്തിന്റെ ടൈറ്റിൽ ഇപ്പോൾ വിനയായിരിക്കുകയാണ്.ചിത്രത്തിന്റെ ടൈറ്റിലായ ‘ഭാരത’ സർക്കാർ ആണ് സെൻസർബോർഡ് വിലക്കിയിരിക്കുന്നത്.
ടൈറ്റിൽ മാറ്റാതെ സെൻസർബോർഡ് അംഗീകരം കിട്ടില്ലെന്ന നിലയിൽ ചിത്രത്തിന്റെ പേര് മാറ്റിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘സർക്കാർ ഉത്പന്നം’ എന്നാണ് പുതിയ ടൈറ്റിൽ.
പുരുഷ വന്ധിക്കാരണമെന്ന പുതിയ ആശയം മുൻപോട്ട് വെച്ച് പുറത്തിറങ്ങാൻ പോകുന്ന ഹാസ്യ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധനേടിയിരുന്നു.മാർച്ച് 8ന് പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും, ട്രയിലറുമെല്ലാം പഴയ ടൈറ്റിലിൽ നേരുത്തേ തന്നെ പുറത്തിറങ്ങിയിരുന്നു.പ്രതിഷേധാത്തോടെ പേര് മറ്റുന്നു എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.