‘ഭരത് ബാലൻ കെ നായർ സ്മാരക നാടകോത്സവം’ നാളെ (നവം.23ന് ) ആരംഭിക്കും…
പാലക്കാട്: ഷൊർണ്ണൂർ ‘പ്രഭാതം’ കലാസാംസ്കാരിക വേദിയുടെ പതിനെട്ടാമത് ‘ഭരത് ബാലൻ കെ നായർ സ്മാരക നാടകോത്സവം‘, നവമ്പർ 23 മുതൽ ഡിസംബർ2 വരെ ഷൊർണ്ണൂർ കെവി ആർ ഹൈസ്കൂളിലെ ‘ബാൽസൺ നഗറി’ൽ വെച്ച് നടക്കും.
കേരളത്തിലുടനീളമുള്ള നാടക പ്രവർത്തകരുടെയും ആസ്വദകരുടെയും പ്രശംസ പിടിച്ചുപറ്റിയ ‘നാടകോത്സവം’ വിപുലമായ അനുബന്ധ പരിപാടികളോട് കൂടിയാണ് അതിൻ്റെ പതിനെട്ടാം വാർഷികം ആഘോഷിക്കുന്നത്.
ഉദ്ഘാടനം പ്രമുഖ നാടക-സിനിമാ നടിയും ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവുമായ ബീന ആർ ചന്ദ്രൻ നിർവഹിക്കും.
നവമ്പർ 23 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഉദ്‌ഘാടന പരിപാടിയിൽ വെച്ച് , മികച്ച നാടക പ്രതിഭയ്ക്കുള്ള പ്രഥമ ‘ബാൽസൺ ഷൊർണ്ണൂർ പുരസ്ക്കാരം’ നൽകി, നടി കുളപ്പുള്ളി ലീലയെ ആദരിക്കും.
അതോടൊപ്പം ,’യൂണിവേഴ്സൽ റെക്കോർഡ് ബുക്ക് ഗ്ലോബൽ ‘ ജേതാവ് ഡോ.വാസുദേവൻ വൈദ്യരെയും ചടങ്ങിൽ ആദരിക്കും.
ഒന്നാം ദിവസമായ നവമ്പർ 23ന്, ആറ്റിങ്ങൽ നടന സഭയുടെ സുരേഷ് ദിവാകരൻ സംവിധാനം ചെയ്ത
‘റിപ്പോർട്ട് നമ്പർ 79’ എന്ന നാടകം അരങ്ങേറും.
രണ്ടാം ദിവസം (24 .11 .2024 )രാധാകൃഷ്ണൻ പരമാര സംവിധാനം ചെയ്ത ‘പകിട പകിട പന്ത്രണ്ട് ‘
മൂന്നാം ദിവസം (25.11.2024)കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചം ‘. സംവിധാനം രാജേഷ് ഇരുളം.
നാലാം ദിവസം (26.11.2024 )രാജീവൻ മമ്മിളി സംവിധാനം ചെയ്ത ‘ഉത്തമൻ്റെ സങ്കീർത്തനം’
അഞ്ചാം ദിവസം (27.11 .2024 )ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’.സംവിധാനം: രാജീവൻ മമ്മിളി
ആറാം ദിവസം (28.11.2024 )കൊല്ലം ആവിഷ്ക്കാരയുടെ ‘സൈക്കിൾ’.സംവിധാനം : രാജീവൻ മമ്മിളി
ഏഴാം ദിവസം (29.11.2024)മനോജ് നാരായണൻ്റെ ‘യാനം’.അവതരണം: തിരുവനന്തപുരംശ്രീ നന്ദന
എട്ടാം ദിവസം(30.11.2024)ഓച്ചിറ സരിഗയുടെ ‘സത്യമംഗലം ജംഗ്‌ഷൻ’.സംവിധാനം: രാജീവൻ മമ്മിളി
ഒമ്പതാം ദിവസം ( ഡിസംബർ 1,2024)അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ‘അനന്തരം’.സംവിധാനം: സുരേഷ് ദിവാകരൻ
സമാപന ദിവസം (ഡിസംബർ 2 ,2024 )കോഴിക്കോട് രംഗഭാഷയുടെ ‘മിഠായി തെരുവ്’.സംവിധാനം: രാജീവൻ മമ്മിളി